തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്തി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനതയുടെ തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്താനുള്ള നടപിടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ജനതയുടെ സ്വച്ഛമായ ജീവിതം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ ഭാവി ഭദ്രമാക്കാനാവൂ. സംസ്ഥാനത്തെ ജനസംഖ്യയുടെ 1.45 ശതമാനമുള്ള തദ്ദേശീയ ജനതയ്ക്കായി ബജറ്റ് വിഹിതത്തിന്റെ മൂന്ന് ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കരുതല്‍ ഇതിലൂടെ വ്യക്തമാണ്. വികസനപദ്ധതികളെയും ക്ഷേമപദ്ധതികളെയും സംയോജിപ്പിച്ച് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്തിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.