തിരുവനന്തപുരം : വിദേശരാജ്യങ്ങളിലെ മാലിന്യനിര്‍മാര്‍ജനം കണ്ട് നമ്മുടെ നാട്ടിലും ഇത് പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരിക്കല്‍ പോലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഈ പറയുന്ന ആളുകള്‍ തന്നെയാകും വഴിയോരങ്ങളിലും അയല്‍ക്കാരന്‍റെ പറമ്പിലും മാലിന്യം നിക്ഷേപിക്കുന്നതും. ഇതിനിടയിലാണ് അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മാലിന്യ മുക്ത നാടായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരും മറ്റ് അധികൃതരും ധൃതി പിടിച്ച് പ്രവൃത്തിച്ചുവരുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ വഴിയോരങ്ങളില്‍ ഒന്ന് കണ്ണോടിച്ച ശേഷം അത് സാധ്യമാണോ എന്ന സംശയവും നമ്മുക്കുണ്ടാകാം.
ഇക്കാലമത്രേയും നിസ്സാരമായി കണ്ടിരുന്ന ഇത്തരത്തിലുള്ള പല കുറ്റങ്ങള്‍ക്കും കടുത്ത പിഴയും ഒരു വര്‍ഷം വരെ തടവുമാണ് വരാന്‍ പോകുന്നതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന വിവരം. ജലാശയങ്ങള്‍ മലിനമാക്കിയാല്‍ അത് ജാമ്യമില്ല കുറ്റമായി പരിഗണിക്കപ്പെടുമെന്നും മാലിന്യം കത്തിക്കുകയോ കുഴിച്ചുമൂടുകയോ വലിച്ചെറിയുകയോ ചെയ്‌താല്‍ തത്സമയം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും തുടങ്ങി ഈ ലിസ്‌റ്റ് നീളുന്നു. മാലിന്യശേഖരണത്തിനായി മാസാമാസം യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ പൊതുനികുതി കുടിശ്ശികയായി കണകാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ തടഞ്ഞുവെയ്‌ക്കുമെന്നതും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്‌പ്പ് തന്നെയാണ്.
ഇത്തരത്തില്‍ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് മാലിന്യനിര്‍മാജനത്തിനായി വേണ്ടത്ര സംവിധാനങ്ങള്‍ ഇവിടെയുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളിലും ഹോട്ടലുകളിലുമുള്ള ജൈവ മാലിന്യം അതിന്‍റെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ നഗരമധ്യത്തിലുള്ള വീടുകളുടെയും ഹോട്ടലുകള്‍ക്കുമുള്ള ബദല്‍ മാര്‍ഗങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കേണ്ടതുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പൊതുവായ ഒരു സൗകര്യം കൂടി സര്‍ക്കാര്‍ ഒരുക്കിനല്‍കേണ്ടതുണ്ട്.
മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യമാകാതെ വരുമ്പോഴാണ് രാത്രികാലങ്ങളില്‍ ജനങ്ങള്‍ ഒളിഞ്ഞും പാത്തുമെത്തി വഴിയോരങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതിനെതിരെ എന്‍റെ നാട് മാലിന്യമുക്തമാകണമെന്ന് സര്‍ക്കാര്‍ മാത്രമല്ല ജനങ്ങള്‍ കൂടി തീരുമാനം എടുക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരി പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്ന കാലഘട്ടം കൂടിയാണിത്. അതുകൊണ്ടുതന്നെ കൃത്യമായ മാലിന്യ സംസ്‌കരണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ നമ്മുക്ക് ഒന്നിച്ച് വാര്‍ത്തെടുക്കേണ്ടതുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033