കൊച്ചി : വിസിമാരെ നിയമിച്ചതെല്ലാം ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്. പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സർക്കാർ നിയമിച്ചത്. 9 വിസി മാരുടെ നിയമനവും അനധികൃതം. യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽ സർക്കാർ വിസിമാരോട് രാജിവെക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട് . സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. വിസി നിയമനം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത ഇല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]