Thursday, July 3, 2025 4:45 pm

പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി: പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രഥമ എക്സലൻ്റ്സ് അവാർഡുകൾ ഡോ. രമേഷ് ശർമ്മ, അബ്ദുൾ അസീസ്, ഷാജഹാൻ റാവുത്തർ വല്ലന  എന്നിവർക്ക് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ വിതരണം ചെയ്തു. സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചൂട്ടിയിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ ഷാഹിർ പ്രണവം സ്വാഗതവും സ്വാഗത സംഘം കോ-ഓർഡിനേറ്റർ കെ. ആർ. കെ. പ്രദീപ് നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ സനിൽ അടൂർ, എം.എ.ഷാജി, മണിവസന്തം ശ്രീകുമാർ, ആഷിക് മണിയംകുളം, എം.സുജേഷ്. വർഗ്ഗീസ് കൊച്ചു പറമ്പിൽ, സുനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജിജു വൈക്കത്തുശ്ശേരി നന്ദി പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിൻ്റെ അടൂർ മേലൂടുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു.
കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശേരി , ജില്ലാ ട്രഷറാർ ഷാജി തോമസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ വിഷ്ണു രാജ് ജാഥാ മാനേജരും എം സി സിബി , ബി ശശികുമാർ എന്നിവർ ജാഥാംഗങ്ങളുമായ ജാഥയ്ക്ക് പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട കോന്നി എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളെ കൂടാതെ തെങ്ങമം അനീഷ്, രൂപേഷ് അടൂർ എന്നിവർ സംസാരിച്ചു. കോന്നിയിലെ സമ്മേളന നഗറിൽ കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുജേഷ് പതാക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻ്റായി തെങ്ങമം അനീഷിനെയും സെക്രട്ടറിയായി ബിനോയ് വിജയനെയും ട്രഷററായി ജിജു വൈക്കത്തുശ്ശേരിയെയും സമ്മേളനം തിരഞ്ഞെടുത്തു. റെജി ശാമുവേൽ, മഞ്ജു വിനോദ്, സി ബി.എം.സി (വൈസ് പ്രസിഡൻ്റുമാർ) ആർ.വിഷ്ണു രാജ്, ഷാഹിർ പ്രണവം, ഷാജി തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ജില്ലാ ഭാരവാഹികൾ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...