പത്തനംതിട്ട : സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍ കണ്ടുള്ള നവകേരള നിര്‍മാണമാണ് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനവകാശ നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമസ്ത മേഖലകളിലുമുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വനം വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പും ഏറെ യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 500 പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പിഎസ്‌സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കി. എക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കി, പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി, വന സംരക്ഷണ സമിതികളിലൂടെ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. റന്നിയിലെ 6000 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതിയുടെ അംഗീകാരത്തിനായി കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ളാഹ മഞ്ഞത്തോട് പ്രദേശത്തെ 20 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭൂരേഖ നല്‍കുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂരേഖകളുടെ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമീപ പ്രദേശങ്ങളില്‍ വിവിധ പഞ്ചായത്തുകളിലായി 89 കുടുംബങ്ങള്‍ക്ക് കൂടി ഭൂരേഖ എത്രയും വേഗം നല്‍കും. ഇതിനായി വനം, റവന്യൂ, ട്രൈബൽ വകുപ്പുകള്‍ സംയുക്തമായി ഇടപെടല്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതരണത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കും. ഇതില്‍ ജില്ല മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. 14 ജില്ലകളിലായി അവശേഷിക്കുന്ന അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേയും മറ്റ് പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. സര്‍വേയര്‍മാരുടെ കുറവ് നികത്താന്‍ 324 സ്റ്റാഫിനെ റവന്യൂ വകുപ്പിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ച അവശേഷിക്കുന്ന ആളുകള്‍ക്ക് ഒരു വര്‍ഷത്തിനകം ഭൂരേഖകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, എക്കോ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രൈബൽ വെല്‍ഫെയര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ജില്ലാ െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033