പത്തനംതിട്ട : മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവും ആണ് കാട്ടുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളിലെ സര്‍ക്കാര്‍ നിഷ്ക്രിയത്വത്തിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് മൂലം ജനങ്ങള്‍ ഭീതിയുടെ നിഴലിലാണെന്നും കാര്‍ഷിക വിളകള്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. വനാതിര്‍ത്തികളിലെ സൗരോര്‍ജ വേലി നിര്‍മ്മാണത്തിലുള്‍പ്പെടെ വന്യജീവികളുടെ ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ലാപ്സാക്കുന്ന വനം വകുപ്പ് അതിനുവേണ്ടി ലഭിക്കുന്ന പണം വക മാറ്റി ചിലവഴിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. മലയോര ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ അദ്ധക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, ഘടകക്ഷി നേതാക്കളായ ജോസഫ് എം. പുതുശ്ശേരി എക്സ്.എല്‍.എ, കെ.ഇ. അബ്ദുള്‍റഹ്മാന്‍, മാത്യു കുളത്തിങ്കല്‍, റ്റി.എം. ഹമീദ്, പ്രൊഫ. ബാബു ചാക്കോ, ജോണ്‍. കെ. മാത്യൂസ്, ജോര്‍ജ് കുന്നപ്പുഴ, എസ്. സന്തോഷ് കുമാര്‍, ഉമ്മന്‍ വടക്കേടം, റിങ്കു ചെറിയാന്‍, റോബിന്‍ പീറ്റര്‍, സമദ് മേപ്രത്ത്, അബ്ദുള്‍ മുത്തലിഫ്, അഡ്വ. എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എസ്.വി. പ്രസന്നകുമാര്‍, തോപ്പില്‍ ഗോപകുമാര്‍, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, പഴകുളം ശിവദാസന്‍, സഖറിയ വര്‍ഗ്ഗീസ്, ഈപ്പന്‍ കുര്യന്‍, സിബി താഴത്തില്ലത്ത്, ശ്യാം. എസ്. കോന്നി, നഹാസ് പത്തനംതിട്ട, ബാബു വെണ്മേലി, പ്രകാശ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.