അടൂര്‍ ; സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ വിദ്യാലയങ്ങളിലെ ആറായിരത്തിലധികം അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഈ തസ്തികയില്‍ നിയമനം കാത്തു കഴിയുന്നവര്‍ നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാവണമെന്നും അടൂരില്‍ ചേര്‍ന്ന എകെഎസ്ടിയു ജില്ലാ നേതൃപരിശീലന ക്യാമ്പ് പ്രമേയത്തോടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉച്ചഭക്ഷണത്തിനുള്ള തുക ഉയര്‍ത്തണമെന്നും 3 വര്‍ഷമായി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രധാന അധ്യാപക ചുമതല വഹിക്കുന്ന വകുപ്പുതല പരീക്ഷ പാസായ പ്രധാന അധ്യാപകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. എകെഎസ്ടിയു പത്തനംതിട്ട ജില്ലാ നേതൃത്വപരിശീലന ക്യാമ്പ് അടൂര്‍ പി.ആര്‍. സ്മാരക ഹാളില്‍ സംസ്ഥാന പ്രസിഡന്റ് പി. കെ. മാത്യു ഉദ്ഘാടനം ചെയ്തു.
2012 സെപ്റ്റംബര്‍ മാസത്തിന് ശേഷം പ്രീ പ്രൈമറി മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപികമാര്‍ക്കും, ആയമാര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. അടൂര്‍ പി.ആര്‍. സ്മാരക ഹാളില്‍ ചേര്‍ന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പി. കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കെ. സുശീല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. തന്‍സീര്‍, ജോ. സെക്രട്ടറി റെജി മലയാലപ്പുഴ, വൈസ് പ്രസിഡന്റ് സന്തോഷ് റാണി, മിനി രാജു, അരുണ്‍ മോഹന്‍, തോമസ് എം. ഡേവിഡ്, പി. റ്റി. മാത്യു എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു.