Friday, May 9, 2025 6:38 pm

കൂട്ടിയിടിച്ചാലും മിണ്ടാത്ത ഗവർണറെ ക്ഷണിച്ച് സർക്കാരിന്റെ ഓണാഘോഷം ; ലക്ഷ്യം അനുനയമോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിപണിയിൽ വിലക്കയറ്റം ഉണ്ടെന്നും ഇല്ലെന്നുമുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടയിയിലും ഏറ്റവും വലിയ ആഘോഷമായ ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളം. ഇതിന്റെ ഭാഗമായി ഓണവിപണികൾ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുമ്പോഴും സർക്കാരിന്റെതായ ഔദ്യോഗിക ഓണാഘോഷം ഗംഭീരമാക്കാനൊരുങ്ങുകയാണ് രണ്ടാം പിണറായി സർക്കാർ. ഇതിന് സർക്കാർ മുഖ്യാതിഥിയായി കണ്ടിരിക്കുന്നതാവട്ടെ വാ തുറന്നാൽ സർക്കാരിനെ വെട്ടിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും പത്നിയെയുമാണ്.

ഇതിനായി മന്ത്രിമാരായ വി.ശിവൻകുട്ടിയും മുഹമ്മദ് റിയാസും ഗവര്‍ണര്‍ക്ക് ഓണക്കോടിയുമായി രാജ്ഭവനില്‍ നേരിട്ടത്തി അദ്ദേഹത്തെയും കുടുംബത്തെയും ഓണാഘോഷത്തിന് ക്ഷണിച്ചു. മാത്രമല്ല സെപ്തംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. എത്താമെന്ന് ഗവര്‍ണറും ‍ സമ്മതിച്ചു. ഇതോടെ മന്ത്രിമാര്‍ ഗവര്‍ണര്‍ക്കായി ചുവന്ന പെട്ടിയിലാക്കി കൈയിൽ കരുതിയിരുന്ന മുണ്ടും ജൂബ്ബയും മടങ്ങിയ ഓണക്കോടിയും സമ്മാനിച്ചു മടങ്ങി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയായിരുന്നു ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയാക്കാൻ സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നത്. അടുത്തിടെ നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ വാർഷികത്തിനും സ്റ്റാലിൻ തന്നെയായിരുന്നു സർക്കാരിന്റെ അതിഥി. എന്നാൽ കോൺഗ്രസിനോടും വലതുപക്ഷത്തോടും ആഭിമുഖ്യം കാണിക്കുന്ന അദ്ദേഹത്തെ വീണ്ടും വീണ്ടും എത്തിച്ച് അനാവശ്യ ശ്രദ്ധകേന്ദ്രമാക്കേണ്ട എന്ന സർക്കാർ ചിന്തയും പിന്നീട് അതിഥിയെ മാറ്റുന്നതിലേക്ക് നയിച്ചുവെന്നും കരുതാം. കാരണം പ്രളയകാലത്തും കോവിഡ് കാലത്തും അന്നത്തെ സമീപനങ്ങളിലൂടെ മുഖ്യമന്ത്രിയെ പ്രശംസിച്ചു കേട്ടിരുന്ന ‘ക്യാപ്റ്റൻ’ എന്ന പേര് പോലും നിലവിൽ തെന്നിന്ത്യ നിലവിൽ ചാർത്തിക്കൊടുത്തിരിക്കുന്നത് എംകെ സ്റ്റാലിനാണ്. ഇതും സർക്കാരിന് മുന്നിൽ സ്റ്റാലിനെ ക്ഷണിക്കേണ്ടതില്ല എന്ന നിലപ്പാടിലെത്തിച്ചു എന്നു പറഞ്ഞാലും തെറ്റില്ല.

കഴിഞ്ഞ വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തിരുന്നത് അതത് കാലത്തെ ഗവര്‍ണര്‍മാരായിരുന്നു. എന്നാൽ സർക്കാർ ഗവർണർ പോരിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണത്തെ ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലായിരുന്നു ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്. ഇതും തുറന്ന ചർച്ചകൾക്കിടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുൻപുള്ള അമർഷങ്ങളൊക്കെ മാറ്റിവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സര്‍ക്കാരുമായി ചേര്‍ന്നുപോവുമോ എന്നതാണ് പ്രതിപക്ഷം ഉൾപ്പടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഓണക്കാലത്തോടടുത്ത് സർക്കാരിന്റെ ഭരണരംഗത്തെ അനാസ്ഥയ്ക്കെതിരെ ഗവർണർ തന്നെ ആഞ്ഞടിച്ചത് ഭരണപക്ഷത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതായിരുന്നു സർക്കാരും ഗവർണറും തമ്മിലുള്ള പൊട്ടലും ചീറ്റലുകളിലേക്കും നീങ്ങിയതും. ആ സമയത്ത് സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു ഗവൺറുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിലക്കയറ്റം, എഐ ക്യാമറ വിവാദം തുടങ്ങിയ സർക്കാരിനെ ആരോപണങ്ങളിൽ മുങ്ങി നിൽക്കുമ്പോൾ ഗവർണറുടെ എതിർപ്പ് കൂടിയായാൽ പുലിവാലുപിടിക്കുമെന്ന് സർക്കാരിന് ബോധ്യമുണ്ട്. മാത്രമല്ല ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന വേളയിൽ അത് എൽഡിഎഫിന് തിരിച്ചടിയുമാകും. അതുകൊണ്ടുതന്നെ സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം അക്ഷീണം പ്രവർത്തിക്കുമ്പോൾ തൽക്കാലം പഴയ സൗന്ദര്യപിണക്കങ്ങളെല്ലാം മറന്ന് ഗവർണറെ പ്രീണിപ്പുക എന്നത് നിലവിൽ സർക്കാരിന്റെ കൂടി ആവശ്യമാണെന്ന് വേണം കരുതാൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...