തിരുവനന്തപുരം : നാടകീയ നീക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകിയത് സർക്കാരിനും നേട്ടമാകും. ഇതിനിടയിൽ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സർക്കാർ എടുത്തിരുന്നു. എന്നാൽ ഗവർണർ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങൾക്ക് പ്രസക്തിയില്ലാതെയായി. ഗവർണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച നിയമസഭാ സമ്മേളങ്ങൾക്ക് തുടർച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു മാസത്തിൽ സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവർണർ അംഗീകാരം നൽകിയത് മുതൽ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടർന്ന് കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാൻ സർക്കാർ അനുവദിക്കുന്നതിൽ ഗവർണർ സന്തുഷനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.
ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ സർവലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. ഇതായിരുന്നു പുതുതായി ഉണ്ടായ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വർഷവും നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ സർക്കാരിനും ഗവർണർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവ പരിഹരിച്ചു മുന്നോട്ട് പോകുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033