കൊച്ചി : കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് 26 പേരടങ്ങുന്ന സംഘം കൊച്ചിയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.
ആധുനിക കൃഷിരീതി പരിശീലനത്തിനായി കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. തുടർന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായി. ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബിജുവിന്‍റെ വിസയ്ക്ക് മെയ് എട്ട് വരെ കാലാവധിയുണ്ട്. എന്നാൽ ഇയാൾ സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
വിമാനടിക്കറ്റിന് ഇസ്രായേലിലേക്കും തിരിച്ചും 55,000 രൂപ മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാനായി പോയത്. യാത്രയിലും സന്ദർശനത്തിനിടയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന കർഷകർ പറയുന്നത്. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പ്രതികരിച്ചിരുന്നു. എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.