എറണാകുളം: സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്‍റുകള്‍ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്നത് യുവാക്കളുടെ ഹോബിയാണ്. പരിഷ്കൃത സമൂഹത്തിന്‍റെ അടിസ്ഥാനശിലകളിൽ ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കൽ. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാൽ അവർ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകനായ യുവാവിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.