ജിദ്ദ : പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍നിന്ന് ശത്രുക്കളുടെ ആമ്രകണത്തില്‍നിന്നും രക്ഷ തേടി മദീനയിലേക്ക് പാലായനം ചെയ്ത ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള ആദ്യ രണ്ട് നൂറ്റാണ്ടുകളിലെ ഇസ്ലാമിക ഖിലാഫത്തു കാലത്തെ പുരാവസ്തു കെളിവുകള്‍ ശേഖരിച്ച് ജിദ്ദയിലെ ചരിത്രപടണമായ ബലദ്. 25,000-ഓളം പുരാവസ്തുക്കളുടെ ശകലങ്ങളാണ് ചരിത്ര ജിദ്ദ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. കണ്ടെത്തിയ ചരിത്ര വസ്തുങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കും. സൗദി ഹെറിറ്റേജ് കമ്മീഷനും ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പദ്ധതി വിഭാഗവുമാണ്(ജെഎച്ച്ഡിപി) ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ജിദ്ദ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പുരാവസ്തുക്കള്‍ കണ്ടെത്തുവാനുള്ള പഠനം ആരംഭിച്ചിരുന്നത്. 2020 ജനുവരിയിലാണ് പര്യവേക്ഷണ പഠനങ്ങളും ജിയോഫിസിക്കല്‍ സര്‍വേക്കും തുടക്കമിട്ട് ഉത്ഖനന പദ്ധതി തുടങ്ങിയത്.