Sunday, May 4, 2025 12:13 pm

ഇടിച്ചിട്ട കാർ നിർത്താതെ പോയി , നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഉ​രു​വ​ച്ചാ​ൽ: ശി​വ​പു​രം ന​ടു​വ​നാ​ട് റോ​ഡി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്​ ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ കിലോമീറ്ററുകൾ അകലെ വീട്ടുമുറ്റത്ത് നിന്ന് മാ​ലൂ​ർ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശി​വ​പു​രം ന​ടു​വ​നാ​ട് റോ​ഡി​ൽ വി​ള​ക്കോ​ട് പാ​നേ​രി ഹൗ​സി​ൽ പി. ​മാ​യ​ന്റെ മ​ക​ൻ ടി.​കെ. റി​യാ​സ് (38) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്. കോ​ളാ​രി​ക്ക​ടു​ത്ത് വെ​ള്ളി​ലോ​ടി​ൽ വെ​ള്ളി​യാ​ഴ്ച വൈകിട്ട് ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. സ്വ​ന്തം വീ​ടി​ന്റെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ശി​വ​പു​ര​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വെ എ​തി​രെ​നി​ന്നും വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 20 മി​നി​റ്റോ​ളം ര​ക്ത​ത്തി​ൽ കു​ളി​ച്ച് റോ​ഡ​രി​കി​ൽ കി​ട​ന്ന റി​യാ​സി​നെ ആം​ബു​ല​ൻ​സി​ലാ​ണ് ഉ​രു​വ​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ചാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു. കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ശേ​ഷം അ​മി​ത വേ​ഗ​ത്തി​ൽ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ കാ​ർ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ കോ​ളാ​രി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ലൂ​ർ പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. കാ​ക്ക​യ​ങ്ങാ​ട് കോഴിക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു റി​യാ​സ്. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ഫ​സീ​ല (ശി​വ​പു​രം). മ​ക്ക​ൾ: അ​ജ്‍വ, ​അം​റ, എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​സാ​ക്ക്, റ​ഷീ​ദ് (ദു​ബൈ), റ​ഹീം, മു​ത്ത​ലി​ബ്, റാ​ഹി​ല. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വി​ള​ക്കോ​ട് വീ​ട്ടി​ലെ​ത്തി​ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ്...

ജനാബിയയിൽ തീപിടുത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു

0
മനാമ : ജനാബിയയിൽ തീപിടുത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു. അമ്മയും നാല് മക്കളും...

തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലും പുതിയ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങണം ; കേരള പോലീസ്...

0
പത്തനംതിട്ട : ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവല്ലയിലെ...

നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്

0
മുംബൈ : നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്. പക്ഷികളെ...