അടൂർ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനത്തെ കുറിച്ചുള്ള വാർത്ത. അടൂരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നിരവധി പെൺകുട്ടികളോട് മോശമായ രീതിയിൽ ഇടപെടുന്നു എന്നതിന്റെ പേരിലായിരുന്നു ശ്രദ്ധ നേടിയത്. യൂട്യൂബിലും സോഷ്യൽ മീഡിയയിലും എല്ലാം ഇപ്പോൾ ഈ ഒരു വാർത്തയാണ് ട്രെന്റിങിൽ നിൽക്കുന്നത്. ചെറുപ്പക്കാരായ പെൺകുട്ടികളാണ് ഒലീവിയ ഡിസൈൻസിലെ ജീവനക്കാർ. മോഹന വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ജോലിക്കെടുത്തശേഷം കൃത്യമായ ശമ്പളം നൽകാതെ ഉടമകൾ ബുദ്ധിമുട്ടിക്കുന്നുവെന്നും ഉടമകളിലൊരാളായ പുരുഷനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും ഒലീവിയയിൽ മുമ്പ് ജോലി ചെയ്തിരുന്ന നിരവധി പെൺകുട്ടികൾ പരാതിപ്പെട്ടു.
ഒലീവിയ ഡിസൈൻസ് വളരെ തുച്ഛമായ വിലയ്ക്ക് സ്ത്രീകളുടെ കുർത്തകൾ വിപണനം ചെയ്തുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നത്. പെൺകുട്ടികൾക്ക് ജോലി നൽകുന്നതിന്റെ പേരിലും ഇവർ ശ്രദ്ധ നേടിയിരുന്നു. 20000 രൂപയും അക്കോമഡേഷൻ ഫ്രീയായി ആണ് പെൺകുട്ടികളെ ജോലിയ്ക്ക് എടുക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഇന്റർവ്യൂ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ ജോലിക്കാർ തന്നെ ഇപ്പോൾ ഇവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഒലീവിയ ഡിസൈൻസിൽ പരസ്യത്തിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നുമല്ല നടക്കുന്നത് എന്നാണ് അവിടെ ജോലി ചെയ്തവർ പറയുന്നത്. ഇരുപതിനായിരം രൂപ എന്ന് പറഞ്ഞ് 10,000 രൂപ ബൗണ്ട് ചെയ്യിപ്പിക്കുകയാണ്. ആദ്യം ചെയ്യുന്നത് മാത്രമല്ല പിന്നീട് ഇൻഷുറൻസും കട്ടും ഒക്കെ ചേർത്ത് കയ്യിൽ കിട്ടുന്നത് 8000 രൂപയായിരിക്കും. അവിടെ ഒരു ഫിക്സഡ് സാലറിയില്ല കമ്മീഷൻ ആണ് ഉള്ളത്. ഒരാൾ എത്ര രൂപയ്ക്ക് ജോലി ചെയ്യുന്നു ആ പൈസയുടെ 10% ആണ് അയാളുടെ സാലറി. ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീയാണ് എന്ന് പറഞ്ഞതിനുശേഷം അവിടെ നമ്മുടെ കയ്യിൽ നിന്നും പൈസ 1500 രൂപ അതിന് വാങ്ങും. ട്രെയിനിംഗിലാണ് എന്നു പറഞ്ഞ് ആദ്യത്തെ 15 ദിവസം ഫ്രീ ആയിട്ടാണ് ജോലി ചെയ്യിപ്പിക്കുന്നത്. അതിനുശേഷം മിക്കപ്പോഴും ജോലിയില്ല എന്ന് പറഞ്ഞ് തിരിച്ചു പറഞ്ഞു വിടുകയും ചെയ്യും. ജോലി ചെയ്തതിനുശേഷം പൈസ ഫൈൻ ആണ് എന്ന് പറഞ്ഞ് പല കാര്യങ്ങൾക്കായി കട്ട് ചെയ്യും. പരാതി കൊടുക്കുകയോ എതിർത്ത് സംസാരിക്കുകയോ ചെയ്താൽ വളരെ മോശമായ അനുഭവമാണ് ലഭിക്കുന്നത്. മുൻപും ഈ സ്ഥാപനത്തിനെ കുറിച്ച് പരാതി ഉയർന്നിരുന്നു അന്ന് ഒതുക്കി തീർക്കുകയായിയുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓൺലൈൻ കച്ചവടത്തിന്റെ പേരിൽ അവിടെ നടക്കുന്നത് വലിയ തട്ടിപ്പ് തന്നെയാണ്. എല്ലാ ശനിയാഴ്ചകളിലും ആണ് ഇന്റർവ്യൂ വെയ്ക്കുന്നത് കാണാൻ നല്ല നിറമുള്ള നല്ല ജാതിയിലുള്ള പെൺകുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. സംഭവം പുറലോകമറിയുകയും വലിയ വാർത്തയാവുകയും ചെയ്തതോടെ പല പ്രമുഖരും ഇടപെട്ട് വിഷയം ഒതുക്കാൻ നോക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.