കുന്നമംഗലം : നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മുന്നൂരിലുള്ള വീടും പരിസരവും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധിച്ചു. സമ്പർക്കം ഉണ്ടായിരുന്ന അയൽവീട്ടിലെ ആദിൽ മുഹമ്മദ്, സഹോദരൻ ഹനീഫ് എന്നിവരോട് സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുഹമ്മദ് ഹാഷിമിനോടൊപ്പം റമ്പൂട്ടാൻ കഴിച്ചിട്ടുണ്ടെന്ന് കുട്ടികൾ പറഞ്ഞു. അസോസിയേറ്റ് പ്രൊഫ.ഡോ.ബിന്ദു, ഡോ.ബിജു, ഡോ.രജസി, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടും പരിസരവും പരിശോധിച്ചു
RECENT NEWS
Advertisment