Tuesday, July 8, 2025 1:34 pm

പിഴുത് മാറ്റുന്നതിനിടയിൽ പന ദിശ തെറ്റി വീണ് വീട്ടമ്മക്ക് ദാണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുന്നതിനിടയിൽ പന ദിശ തെറ്റി വീണ് വീട്ടമ്മക്ക് ദാണാന്ത്യം. കടപ്ര പഞ്ചായത്ത് 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരിച്ചത്. സഹോദരീ ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് സംഭവം.

ലീലാമ്മയുടെ പുതിയ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി പുരയിടത്തിന്‍റെ അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ പിഴുത് മാറ്റുമ്പോഴാണ് പന ഇരുവരുടെയും ദേഹത്തേക്ക് വീണത്. എതിർ ഭാഗത്തേക്ക് മരം പിഴുത് മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

തോമസ് സാമുവലിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്ക്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. വീട് നിർമാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള സഹോദരി മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനാണ് ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയത്. ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി.എം. വർഗീസ് ഏപ്രിലിലാണ് മരിച്ചത്. സംസ്കാരം പിന്നീട്. മണ്ണുമാന്തി യന്ത്രം പ്രവർത്തിച്ചവർക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ല

0
കൊച്ചി: ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം...

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

0
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച്...

കെഎസ്ആർടിസിയിലെ തൊഴിലാളികൾ നാളെ പണിമുടക്കും ; ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: കെഎസ്ആ‌ർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ...