Saturday, July 5, 2025 3:11 pm

ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന്​ ഹൂതികൾ

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന്​ യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന്​ സജ്​ജമാണെന്നും ഹുദൈദ ആക്രമണത്തിന്​ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്​. ശനിയാഴ്​ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഹൂതികളുടെ ഭാഗത്തു നിന്ന്​ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്​.ഇന്ന​ലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ​അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ്​ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന്​ യു.എൻ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവി​ന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക്​ അയക്കാൻ ധാരണയായി.

കടുത്ത നിലപാടിൽ നിന്ന്​ പിൻവാങ്ങിയ നെതന്യാഹുവിന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക്​ പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക്​ തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ്​ വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട്​ ലബനാൻ സൈനികർക്കും​ പരിക്കേറ്റു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...