പൂനെ : ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പൂനെ സെഷന്‍സ് കോടതി വളപ്പില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം. പാഷാന്‍ സ്വദേശിയായ സൊഹൈല്‍ യെനിഗുരെ എന്ന ഇരുപതിയെട്ടുകാരനാണ് മരിച്ചത്. ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് കോടതിവളപ്പിലുള്ള പുളിമരത്തില്‍ ഇദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യെനിഗുരെയും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നാലെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യയും സൊഹൈലും കോടതിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച സെഷന്‍സ് കോടതി അടച്ചിട്ട കാര്യം ഇവിടെ എത്തിയതിന് ശേഷമാണ് ഇരുവരും അറിഞ്ഞത്. കോടതിക്ക് സമീപം വെച്ച് വീണ്ടും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായതായും തുടര്‍ന്ന് ഭര്‍ത്താവ് പുളിമരത്തില്‍ കയറി ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തുന്നതില്‍ നിന്ന് ഭാര്യ യെനിഗുരെയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യം പോലീസിന് അറിവായിട്ടില്ല. അവധി ദിവസമായതിനാല്‍ കോടതി പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍ സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1