ബംഗളൂരു: ചോക്ലേറ്റിനെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനു പിന്നാലെ യുവതി മരിച്ച നിലയിൽ. ബംഗളൂരുവിലെ ഹെന്നൂരിനടുത്തുള്ള ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. സഹകരണനഗറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായ ഗൗതമിന്റെ ഭാര്യ നന്ദിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിന് 25കാരി ഭർത്താവുമായി വഴക്കിട്ടിരുന്നു. രാവിലെ ഗൗതം ജോലിക്കിറങ്ങിയപ്പോൾ നന്ദിനി തടഞ്ഞുനിർത്തി ചോക്ലേറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. ജോലി കഴിഞ്ഞ് തിരികെവരുമ്പോൾ കൊണ്ടുവരാമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു.
എന്നാൽ, രാത്രി നന്ദിനി ഫോണിൽ വിളിച്ചപ്പോൾ ഗൗതം എടുത്തില്ല. ഇതോടെ താൻ പോകുകയാണെന്നും കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും യുവതി ഭർത്താവിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചു. കുട്ടികളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മെസേജ് കണ്ട് ആശങ്കയോടെ ഗൗതം ഭാര്യയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഉടൻ വീട്ടിലേക്ക് ഓടിയെത്തിയ യുവാവ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അസാധാരണ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ യുവതി ആർക്കെതിരെയും പരാതികളൊന്നും ഉന്നയിച്ചിട്ടില്ല.കോളജിൽനിന്ന് പരിചയമുണ്ടായിരുന്ന നന്ദിനിയും ഗൗതവും പിന്നീട് വിവാഹിതരാകുകയായിരുന്നു. ഇരുവർക്കും രണ്ടു മക്കളുമുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.