Sunday, July 6, 2025 11:46 pm

ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ നൽകിയത് ഇഷ്ടപ്പെട്ടില്ല ; വാക്കുതർക്കത്തിനിടയിൽ യുവതിക്ക് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വീട്ടിൽ പിസ്സ പങ്കുവെച്ചതിനേച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് വെടിവെപ്പിൽ. ഭർതൃസഹോദരഭാര്യയുടെ സഹോദരന്മാരാണ് യുവതിയെ വെടിവെച്ചത്. ഡൽഹിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സാദ്മ എന്നുപേരുള്ള യുവതിയെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് ജി.ടി.ബി. ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ പറഞ്ഞു. വെടിയേറ്റ സാദ്മയുടെ ഭർതൃസഹോദരൻ സീഷൻ വീട്ടിലേക്ക് പിസ്സ വാങ്ങിയതിൽ നിന്നാണ് പ്രശ്നത്തിന്റെ ആരംഭം. കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും സീഷൻ പിസ്സ വാങ്ങിയിരുന്നു.

ഇളയ സഹോദരനായ ജാവേദിന്റെ ഭാര്യ സാദ്മയുൾപ്പെടെ എല്ലാവർക്കും നൽകുകയും ചെയ്തു. എന്നാൽ സീഷന്റെ ഭാര്യ സാദിയയ്ക്ക് ഇക്കാര്യത്തോട് താൽപര്യമുണ്ടായിരുന്നില്ല. സാദ്മയോടുള്ള പിണക്കമായിരുന്നു ഇതിനുപിന്നിൽ. വാക്കുതർക്കത്തോടെ തുടങ്ങിയെങ്കിലും പിന്നാലെ പ്രശ്നം രൂക്ഷമായി. ഇതോടെ സാദിയ തന്റെ നാല് സഹോദരന്മാരായ മുന്റാഹിർ, തഫ്സീർ, ഷഹ്സാദ്, ​ഗുൽറെജ് എന്നിവരെ വിളിച്ച് വിവരം അറിയിച്ചു. സഹോദരന്മാർ സാദിയയുടെ ഭർതൃകുടുംബവുമായി പ്രശ്നമുണ്ടാവുകയും ചെയ്തു.

വാക്കുതർക്കം രൂക്ഷമായതോടെയാണ് മുന്റാഹിർ തോക്കെടുത്ത് സാദ്മയ്ക്ക് നേരെ വെടിയുതിർത്തത്. പിന്നാലെ സാദ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും സാദിയയുടെ സഹോദരന്മാരെ മുറിയിലിട്ട് പൂട്ടി പോലീസുകാരെ ഏൽപ്പിക്കുകയുമായിരുന്നു. വയറിന് വെടിയേറ്റ സാദ്മ നിലവിൽ ജി.ടി.ബി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോ​ഗ്യം മെച്ചപ്പെട്ടു വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മുന്റാഹിർ, ഷഹ്സാദ്, ​ഗുൽറെജ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....

സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും

0
കൊച്ചി: സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും....