തിരുവല്ല : ഇടിഞ്ഞില്ലം പാടത്ത് അനധികൃതമായി നികത്തിയ ഭാഗത്തെ മണ്ണ് തിരിച്ചെടുത്തുതുടങ്ങി. എസ്ബിഐ ബാങ്കിനുസമീപമാണ് പുഞ്ചയിൽ 10 സെന്റോളം അനധികൃതമായി നികത്തിയത്. ഒന്നരയേക്കറിലധികം വരുന്ന പുഞ്ചയുടെ ഭാഗം പലവ്യക്തികളായി വാങ്ങി നികത്താനുള്ള ശ്രമമായിരുന്നു. അഞ്ചുവർഷം മുമ്പുമുതൽ പലഘട്ടങ്ങളിലായി ഇവിടെ മണ്ണിറക്കിയിരുന്നു. എംസി റോഡിന് സമീപത്താണ് പാടശേഖരം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് മണ്ണിറക്കൽ വേഗത്തിലായി. ഇതിനിടെ സ്ഥലവിൽപ്പനയിൽ ഇടനില നിന്നവർ തമ്മിൽ കമ്മിഷൻ സംബന്ധിച്ച് തർക്കത്തിലായി. ഒന്നിനുപിന്നാലെ ഒന്നായി പരാതികൾ ഉയർന്നു. റവന്യൂവിഭാഗം സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ ഭരണകൂടം മണ്ണ് നീക്കണമെന്നാവശ്യപ്പെട്ടു. ഇതിനെതിരേ സർക്കാരിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല. വീടുവെക്കാനാണെങ്കിൽ ചട്ടപ്രകാരമുള്ള അപേക്ഷകൾ നൽകണമെന്ന് സർക്കാർ നിർദേശിച്ചു.ഗത്യന്തരമില്ലാതായതോടെയാണ് മണ്ണ് തിരിച്ചെടുത്തുതുടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033