തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ 93 -ാം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ 17-ാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവവും ഘോഷയാത്രയും ഇന്ന് മുതൽ 20വരെ നടക്കും. സ്വാമി വിശാലാനന്ദയുടെയും തന്ത്രി വെളിയനാട് സന്തോഷ് തന്ത്രിയുടെയും മേൽശാന്തി സുരേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 12.30ന് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാപ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എൻ.മണിക്കുട്ടൻ, വൈസ് പ്രസിഡന്റ് ശ്യാം ടി. ചാത്തമല എന്നിവർ പ്രസംഗിക്കും. ഒന്നിന് കൊടിയേറ്റ് സദ്യ. 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് കുച്ചിപ്പുടി. 8ന് കീബോർഡ് ഫ്യുഷൻ,
17ന് രാവിലെ വിശേഷാൽ പൂജകൾ 11.5ന് കവിയും അദ്ധ്യാപകനുമായ എൻ.എസ് സുമേഷ് കൃഷ്ണൻ ഗുരുദേവ പ്രഭാഷണം നടത്തും. ഒന്നിന് ഗുരുപ്രസാദ വിതരണം.വൈകിട്ട് 7.30ന് തിരുവാതിര തുടർന്ന് കൈകൊട്ടിക്കളി. 18ന് രാവിലെ വിശേഷാൽ പൂജകൾ, 11ന് ഗുരുദേവകൃതി പാരായണം. ഒന്നിന് അന്നദാനം. 3.30ന് സരസ്വതീപൂജ. 7.15ന് കല്യാണി സനീഷ് കുമാറിന്റെ ഗുരുപ്രഭാഷണം 7.30ന് നൃത്തസന്ധ്യ. തുടർന്ന് ക്‌ളാസിക്കൽ ഡാൻസ്, നാടോടിനൃത്തം, കൈകൊട്ടിക്കളി. 19ന് രാവിലെ വിശേഷാൽ പൂജകൾ. 11ന് ധന്വന്തരൻ വൈദ്യൻ ഇടുക്കി പ്രഭാഷണം നടത്തും. ഒന്നിന് പ്രസാദവിതരണം. വൈകിട്ട് 7.30ന് നൃത്തസന്ധ്യ, തുടർന്ന് കൈകൊട്ടിക്കളി. 20ന് രാവിലെ 9ന് കലശപൂജ. തുടർന്ന് കളഭാഭിഷേകം. ഒന്നിന് സമൂഹസദ്യ. 7ന് കൊടിയിറക്ക്. തുടർന്ന് താലപ്പൊലി ഘോഷയാത്ര യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. 9.30ന് പിന്നൽ തിരുവാതിര, കൈകൊട്ടിക്കളി.