അടൂര്‍ : ആതുരസേവന രംഗത്തും വിദ്യാഭ്യാസ മേഘലയില്‍ പ്രോത്സാഹനം നല്‍കുന്ന കാര്യത്തിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും വൈസ് മെന്‍ ക്ലബ്ബുകൾ പോലെയുള്ള അന്തർദേശിയ പ്രസ്ഥാനങ്ങൾക്ക് നിസ്തുല്യമായ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഇക്കാര്യത്തില്‍ മടികൂടാതെ മാതൃകാ പ്രവർത്തനം കാഴ്ചവെക്കുവാന്‍ തയ്യാറാകണമെന്നും വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് മാമ്മൻ ഉമ്മൻ പറഞ്ഞു. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന്‍ ഡിസ്ട്രിക് 1 ന്റെ സ്ഥാനാരോഹണ ചടങ്ങ് ഉത്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക് ഗവര്‍ണര്‍ മാത്യു മാതിരംപള്ളിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് ഗവര്‍ണര്‍ ജേക്കബ് വൈദ്യൻ, സെക്രട്ടറി നിഷ എബി, ട്രഷറര്‍ റജി വി സാമുവൽ വിരിപ്പുകാലായിൽ ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സ്ഥാനരോഹണം റീജിയണൽ ഡയറക്ടർ ഡോ.വി രാജേഷ് നിർവഹിച്ചു. റീജണൽ പ്രൊജക്റ്റ് ആയ റെനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതികളുടെ ഉദ്ഘാടനം എന്‍വിറോണ്മെന്റ് കമ്മിറ്റി അംഗം പ്രൊഫ.ജോണ്‍ എം.ജോര്‍ജ്ജ് നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള മെറിറ്റ് അവാര്‍ഡ് സാജൻ ജോർജ് വിതരണം ചെയ്തു.
അടൂര്‍ സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് ജിനു കോശി, സെക്രട്ടറി ഡോ.ജോൺ മാത്യു, ട്രഷറര്‍ സാജൻ ജോർജ് എന്നിവര്‍ക്ക് അഡ്വ.എബി തോമസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. രാഹുൽ എസ് കുമാർ, ബുള്ളറ്റിൻ എഡിറ്റർ വാസുക്കുറുപ്പിൽ നിന്നും ബുള്ളറ്റിൻ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് സിജോ ജോൺ, ജെയ്സൺ ജോണി ചുണ്ടമണ്ണിൽ, ബി പ്രവീൺ കുമാർ, മെനെറ്റ്സ് പ്രസിഡന്റ് ആൻസി ജിനു, സെക്രട്ടറി ഡോ. ജിജി ജോൺ മാത്യു, സുജ സാജൻ, ലിങ്ങ്സ് ക്ലബ് പ്രസിഡന്റ് അലൻ കെ അലക്സാണ്ടർ, സെക്രട്ടറി ജുവാന ജിനു, തോമസ് മാത്യു, രാജൻ അനശ്വരാ, ബാബു ജോർജ് ചിറ്റുണ്ടയിൽ, ജിബോയി തോമസ്, ജെയിന്‍ ജോബി, വാർഡ് കൗൺസിലർ ബീന ബാബു, സോഫിയ സാം, സ്റ്റെഫ്സി സിജോ, ജോർജ് തോമസ്, ലീ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.