ഗുജറാത്ത് : വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ നാട്ടുകാർക്ക് മിഠായിയും ലഡ്ഡുവുമൊക്കെ കൊടുക്കുന്നതും പഴഞ്ചൻ രീതിയാണ്. ഒരു വെറൈറ്റി വേണ്ടേ എന്നു ചിന്തിച്ചതു കൊണ്ടാകണം ഗുജറാത്തിൽ അനന്തരവന്‍റെ കല്യാണത്തിനു നോട്ട് മഴ പെയ്യിച്ചിരിക്കുന്നു സ്വന്തം അമ്മാവൻ. 500ന്‍റെയും 200ന്‍റെയും നോട്ടുകളിങ്ങനെ ആൾക്കൂട്ടത്തിനിടയിലേക്കു ഇടതടവില്ലാതെ പറന്നിറങ്ങുന്നതും അതിനായി നാട്ടുകാർ തിക്കി തിരക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായ കരീം യാദവാണു കല്യാണത്തിന് ഈ കടന്നകൈ പ്രയോഗം നടത്തിയത്. അനന്തരവൻ റസാഖിന്‍റെ വിവാഹ ഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്‍റെ ടെറസിനു മുകളിൽ നിന്നും നോട്ടുകൾ വാരിവിതറി. ചില ബന്ധുക്കളും കരീമിനു കൂട്ടായി 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മറിഞ്ഞു വീഴുന്ന സാഹചര്യം വരെയുണ്ടായി.
ഇതാദ്യമായല്ല ഗുജറാത്തിൽ നോട്ടുകൾ വാരിവിതറിയുള്ള ആഘോഷം. ആഭരണവർഷം നടത്തിയും കല്യാണാഘോഷം കെങ്കേമമാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഈ നോട്ട് മഴ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നിരവധി കമന്‍റുകളും നിറയുന്നുണ്ട്. വെറുതെ നൽകുന്നതാണെങ്കിൽക്കൂടി അന്യന്‍റെ മുതൽ ആഗ്രഹിക്കരുതെന്നൊക്കെ കല്യാണത്തിനു ക്ഷണമില്ലാത്തവർ കമന്‍റ് ബോക്സിൽ സ്വയം ആശ്വസിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.