കൊച്ചി : ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിലെ പ്രതി നാരായണദാസ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശിയായ ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് വിവരങ്ങൾ അന്വേഷിച്ചത്.സേനകളുടെ യൂണിഫോം ധരിച്ച് നിരവധിപ്പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിൽ പ്രതിയാണ് നാരായണദാസ്.
നടിയെ കാറിൽ കടത്തി ആക്രമിച്ച കേസിൽ പ്രതികൾക്കു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയ സായ്ശങ്കറും ഇയാളും ഹണിട്രാപ്പ് കേസിലും പ്രതികളാണ്. വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് ബാഗിൽ വച്ച് ഷീല സണ്ണിയെ കുടുക്കിയ ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണിയാൾ.