പത്തനംതിട്ട : പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. തിരുവല്ല തുകലശ്ശേരിക്ക് സമീപം രണ്ട് ദിവസം മുമ്പാണ് 28കാരിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.
യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിർവശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ യുവതിയുടെ കയ്യൊടിയുകയും തലയ്ക്ക് ക്ഷതമേൽക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയിൽ നിന്ന് പോലീസ് പിടികൂടിയത്. ഇരുവരേയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിനിടെ കേസിൽ നിന്ന് പിൻമാറാൻ പ്രതികളുടെ ബന്ധുക്കൾ പരാതിക്കാരിയായ യുവതിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിർധന കുടുംബത്തിൽപ്പെട്ട യുവതി ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]