Monday, April 28, 2025 7:28 am

ന​ഗ്നതാപ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു.

കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക്ക്​ അ​നു​മ​തി​ തേ​ടി കെ.​എ​സ്.​ഇ.​ബി

0
തി​രു​വ​ന​ന്ത​പു​രം : ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക്ക്​ അ​നു​മ​തി​ തേ​ടി കെ.​എ​സ്.​ഇ.​ബി...

ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ

0
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ...

‘കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം, തുടർ നടപടികൾ നിരപരാധികളെ ബാധിക്കരുത്’; ഒമർ അബ്ദുല്ല

0
ശ്രീനഗര്‍: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള നടപടികളിൽ അതൃപ്തിയുമായി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ...

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​ല​യാ​ളി സം​ഘം

0
നെ​ടു​മ്പാ​ശ്ശേ​രി : മ​ലേ​ഷ്യ, താ​യ്​​ല​ൻ​ഡ്​​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ഗ​ൾ​ഫി​ലേ​ക്ക്...