Friday, July 4, 2025 12:25 pm

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; സുഹൃത്ത് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തന്നെയായ ബൽറാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മലപ്പുറം മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇന്നലെ രാവിലെയോടെയാണ് മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ ബൽറാം മരിച്ചു കിടക്കുന്നതായി കണ്ടത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബൽറാം കൊല്ലപ്പെട്ടതെന്ന് വാസു മൊഴി നൽകി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടർന്ന് ബൽറാം മുറിയുടെ ഭിത്തിയിൽ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താൻ ലോഡ്ജിൽ നിന്ന് ഓടി രക്ഷപെട്ടെന്നാണ് വാസുവിന്‍റെ മൊഴി. 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണിക്കാരാണ് ബല്‍റാമും വാസുവും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം : രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...

തിരുവല്ല എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി

0
തിരുവല്ല : എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ...