Wednesday, July 9, 2025 11:00 am

യുവാവ് കൊല്ലപ്പെട്ട സംഭവം ; അമ്മയും സഹോദരങ്ങളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഇടുക്കി പള്ളിക്കുന്ന് വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിന്റെ മരണത്തിന് ഉത്തരവാദികളായ സഹോദരൻ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ബിബിൻ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയിൽ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു. വുഡ് ലാൻഡ്സ് എസ്റ്റേറ്റിൽ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരമാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യയെന്ന് വീട്ടുകാർ പറ‌ഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. എന്നാൽ ആത്മഹത്യയാണെന്ന് വീട്ടുകാർ ഉറപ്പിച്ചുപറഞ്ഞു. ഒടുവിൽ തെളിവുകൾ നിരത്തി മണിക്കൂറുകൾ നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്

സംഭവ ദിവസം ഇവരുടെ വീട്ടിൽ ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷ ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെ ബിബിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. സഹോദരിയുടെ ആൺസുഹൃത്തുക്കൾ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തർക്കമുണ്ടായി. മുൻപും ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിട്ടുണ്ട്. തർക്കത്തിനിടെ ബിബിൻ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്ലാസ്‍കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ അടിയാണ് മരണ കാരണമായത്. സംഘർഷത്തിനിടെ സഹോദരൻ വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകർന്നു. അനക്കമില്ലാതായപ്പോൾ മരിച്ചെന്ന് കരുതിയാണ് ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റിലായ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസിൽ മുൻ സഹായി അറസ്റ്റിൽ

0
ജുഹു : നടി ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന...

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന്...

തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌

0
കുന്നന്താനം : തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌. പാമല...

പുൽവാമ ഭീകരാക്രണത്തിനുള്ള സ്ഫോടകവസ്തുക്കളെത്തിച്ചത് ഓൺലൈൻ വഴി – എഫ്എടിഎഫ് റിപ്പോർട്ട്

0
ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണം, 2022 ൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ...