തൃശ്ശൂർ: ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റയാൾ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു. തൃശൂര്‍ – കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോൻ തെറിച്ച് വീണത്. ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതിനാൽ കുഞ്ഞുമോൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് വീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. പാലക്കാട് സ്വദേശി സന്ദീപാണ് മരിച്ചത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒരു ഭാഗത്തെ മണ്ണിടിഞ്ഞ് സന്ദീപിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സന്ദീപിനെ പുറത്തെടുത്തത്. അവശനിലയിലായ സന്ദീപിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.