ടെല്‍അവീവ് : തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ പുറത്ത്. ലോകമെമ്പാടുമുള്ള 30 തെരഞ്ഞെടുപ്പുകളില്‍ ഹാക്കിംഗ് ഉപയോഗിച്ച് കൃത്രിമം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കാരനായ മുന്‍ ഇസ്രായേലി സ്‌പെഷ്യല്‍ ഫോഴ്സ് ഓപ്പറേറ്ററായ തല്‍ ഹനാന്‍റെ കീഴിലുള്ള ഇസ്രായേലി സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ദൃശ്യങ്ങളുടെയും ചോര്‍ന്ന രേഖകളുടെയും അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വെളിച്ചത്തുവന്നത്. അന്വേഷണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു.
‘ടീം ജോര്‍ജ്ജ്’ എന്ന രഹസ്യനാമത്തിലാണ് ഹനാനും സംഘവും പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പ്രചാരണ വേളയില്‍ രഹസ്യാന്വേഷണ ഏജന്‍സികളിലേക്കും സ്വകാര്യ കമ്പനികളിലേക്കും അദ്ദേഹം തന്‍റെ സേവനം വ്യാപിപ്പിക്കുകയായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ സംഘം പ്രവര്‍ത്തിച്ചു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റ് മണി വാലറ്റുകളും പോലുള്ള തന്ത്രപ്രധാനമായ വിശദാംശങ്ങളുള്ള മറ്റ് അക്കൗണ്ടുകളെക്കുറിച്ചും ഹനാനും സംഘവും ചോര്‍ത്തി.
2022 ജൂലൈ- ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇടയില്‍ നടന്ന ഹനാന്‍റെ ടീം അംഗങ്ങളുമായുള്ള മീറ്റിംഗുകളില്‍ കണ്‍സള്‍ട്ടന്റുമാരായി നടിച്ച് രഹസ്യമായി പങ്കെടുത്ത പത്രപ്രവര്‍ത്തകരാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ഒരു സംഭാഷണത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ആഫ്രിക്കയിലെ ഒരു തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഹനാന്‍ വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് ഗ്രീസില്‍ ഒരു ടീമും എമിറേറ്റ്സില്‍ ഒരു ടീമും ഉണ്ട്. ഞങ്ങള്‍ ഏറ്റെടുത്ത 33 പ്രസിഡന്‍ഷ്യല്‍ ലെവല്‍ ക്യാമ്പയിനുകളില്‍ 27 എണ്ണം വിജയിച്ചു. ഹനാന്‍ നടത്തിയ ഏറ്റവും തകര്‍പ്പന്‍ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു. ഇത് മാത്രമല്ല, യുഎസിലെ രണ്ട് പ്രധാന പദ്ധതികളില്‍ താന്‍ പങ്കാളിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ യുഎസ് രാഷ്ട്രീയത്തില്‍ നേരിട്ട് ഏര്‍പ്പെടുന്നില്ലെന്ന് അവകാശപ്പെട്ടു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.