തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി.
ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദേശീയ ഏജന്‍സിയോട് ഒരു നിയമസഭ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂര്‍വ നടപടിയാണ്. എന്‍ഫോഴ്സ്മെന്റ് ഒരാഴ്ചക്കുള്ളില്‍ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണം.