റാന്നി: പുനലൂർ – മൂവാറ്റുപുഴ റോഡിൽ കെ.എസ്.ആർ.ടിസി തകരാറിലായി വഴിയിലകപ്പെട്ടതോടെ നഗരം പൂര്‍ണ്ണമായും സ്തംഭിച്ച പോലായി. ഇതോടെ പല സ്ഥലത്തേക്കു പോകാനെത്തിയ യാത്രക്കാർ ഒരു മണിക്കൂറോളം പൊരിവെയിലത്ത് റോഡിൽ കുടുങ്ങി. ശനിയാഴ്ച ഒരു മണിയോടെയാണ് യാത്രക്കാരെ വലച്ച സംഭവമുണ്ടായത്. കെ.എസ്.ആര്.ടി.സിയുടെ റാന്നി ഡിപ്പോയിലെ ബസ് മാമുക്കിന് സമീപം തകരാറിലായി റോഡ് മധ്യത്തിൽ നിന്നു പോയി. ടയറുകൾ ജാമായി നിന്നതിനാല്‍ തള്ളിയാലും നീക്കാനാവത്ത അവസ്ഥയായി. ഇതിനെ തുടർന്ന് ടൗണിൽ പെരുമ്പുഴ മുതല്‍ വലിയപറമ്പ് പടിവരെ ഒരു മണിക്കൂറോളം വെയിലത്ത് യാത്രക്കാർ വാഹനവുമായി കുടുങ്ങി. പിന്നീട് മെക്കാനിക്ക് എത്തി പ്രശ്നം പരിഹരിച്ച് ബസ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1