അമ്പലപ്പുഴ : അമ്പലപ്പുഴ പുറക്കാട് പടിഞ്ഞാറില്‍ മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9നാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ പരാശക്തിയെന്ന വള്ളത്തില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. വീണപ്പോള്‍ വള്ളത്തിന്‍റെ പടിയിൽ തലയിടിച്ചതാണ് മരണകാരണം.
അമ്പലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കുഴഞ്ഞ് വീണ് തൊഴിലാളി മരിച്ചു
RECENT NEWS
Advertisment