Tuesday, July 8, 2025 10:27 am

വിഴിഞ്ഞം സമരം; സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത. സർക്കാർ മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നുവെന്ന് ഫാദർ യൂജിൻ പെരേര ആരോപിച്ചു.ആറ് മാസം കൊണ്ട് തീരശോഷണം സംബന്ധിച്ച പഠനം നടത്തുമെന്ന് പറഞ്ഞിട്ട് പൂർത്തിയായില്ലെന്നും വിദഗ്ധസംഘം തീരം സന്ദർശിച്ചത് ഒരു തവണ മാത്രമെന്നും യൂജിൻ പെരേര പറഞ്ഞു. തുറമുഖ പദ്ധതി പ്രദേശത്ത് 150 ദിവസമാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ 2022 ജൂലൈ 20നായിരുന്നു ലത്തീൻ സഭയുടെ സമരപ്രഖ്യാപനം.

ഓഗസ്റ്റ് 16ന് സഭയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് ഇരച്ചു കയറി സമരക്കാർ നിർമാണം തടസപ്പെടുത്തി. തുടർന്ന് മാസങ്ങൾ നീണ്ട സമരം. ഇതിനിടയിൽ പല തവണ സർക്കാരുമായി ചർച്ചകളുണ്ടായെങ്കിലും ഒത്തുതീർപ്പായില്ല. നിർമാണം നിർത്തിവെച്ച് പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി 7 ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചെങ്കിലും സർക്കാർ മുഖം തിരിച്ചു. ഇതോടെ സമരം ആളിപ്പടർന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സാഹചര്യം വരെയെത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

0
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ...

സപ്ലൈകോയുടെ പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്

0
തിരുവനന്തപുരം : സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ...

രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ് ; 50 ലക്ഷം രൂപയോളം...

0
ന്യൂഡല്‍ഹി : രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ്....

വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും

0
തിരുവനന്തപുരം : പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ...