ഏറ്റുമാനൂര്‍ : കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ കക്ഷിയെ ചുമലിലേറ്റി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി വക്കീല്‍. സഹോദരങ്ങളുമായുള്ള വസ്തുതര്‍ക്കം സംബന്ധിച്ച കേസിന്‍റെഹിയറിങ്ങിനാണ് ഇരുകാലുകളും തളർന്ന പി.കെ.സജീവന്‍ (43) ശനിയാഴ്ച ഏറ്റുമാനൂര്‍ കോടതിയിലെത്തിയത്. തന്‍റെ ട്രൈസ്‌കൂട്ടറിൽ തനിച്ചാണ് അദ്ദേഹം എത്തിയത്. രണ്ടാം നിലയിലാണ് മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്നത്. മൊഴിയെടുക്കാനായി പരാതിക്കാരനെ ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു.
ഹാജരാക്കിയില്ലെങ്കില്‍ മൊഴിയെടുക്കാൻ പരാതിക്കാരൻ മറ്റൊരു ദിവസം വരണം. ഇത് കേസ് നീണ്ടുപോകാന്‍ കാരണമാകും. സജീവന്‍റെ വക്കീൽ കോട്ടയം ബാറിലെ അഭിഭാഷകൻ റായിൻ കെ ആർ കൂടുതൽ ആലോചിച്ചില്ല. ജസ്റ്റ് എ മിനിട്ട് എന്ന് കോടതിയോട് പറഞ്ഞ് മുറിയില്‍ നിന്ന് താഴേക്ക് ഓടി സജീവനെ തോളിലെടുത്ത് പടിക്കെട്ടുകള്‍ ഓടികയറി ജഡ്ജിക്ക് മുന്നിലെത്തിച്ചു. മൊഴിയെടുത്ത് കഴിഞ്ഞപ്പോള്‍ കക്ഷിയെ അതേപോലെ തിരികെ എടുത്ത് കൊണ്ട് പോവുകയും ചെയ്തു. ഈ സമയം കോടതി പരിസരത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനാണ് റായിന്‍ വക്കീലിന്‍റെ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.