ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി വർക്കിംഗ് കമ്മറ്റി യോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ജില്ലകളുടെ ചുമതലകളുള്ളവരും അടക്കം മൂവായിരത്തോളം പേർ യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിലെ മുഖ്യ അജണ്ട. യുപിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെ നിരവധി നേതാക്കൾ പരസ്യമായി നേതൃത്വത്തെ അതൃപ്തി അറിയിക്കുന്ന പശ്ചാത്തലത്തിലാണ് നിർണായക നേതൃ യോഗം ചേരുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ അവസ്ഥ വളരെ മോശമാണെന്നും, കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ഇന്നലെ ബിജെപി ബാദൽപൂർ എംഎൽഎ രമേശ് മിശ്ര തുറന്നടിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു. അയോധ്യ അടക്കമുള്ള വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും, തോൽവി സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടുകളും യോഗത്തിൽ ചർച്ചയായേക്കും. നേരത്തെ കേരളം, ജമ്മുകാശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ചേർന്ന നേതൃ യോഗങ്ങളിലും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്തിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.