പത്തനംതിട്ട : കേരളത്തിലെ ഇടത് മുന്നണി ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ വിവാഹ പാർട്ടിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനം എന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗീസ് മാമ്മൻ പ്രസ്താവിച്ചു. ഇടത് മുന്നണി ഭരണത്തിൽ പോലീസ് ഒരു വശത്ത് ക്രിമിനലുകൾക്കും തട്ടിപ്പുകാർക്കും മയക്ക് മരുന്ന് മാഫിയക്കും ഒത്താശ ചെയ്ത് കൊടുക്കുകയും മറുഭാഗത്ത് പിന്നോക്ക വിഭാഗക്കാരെയും നിരപരാധികളേയും തെരുവിൽ ആക്രമിക്കുകയും ചെയ്യുന്ന നയം അപലനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നിഷ്പക്ഷവും നീതിപൂർവ്വവുമായ സ്വൈര ജീവിതം ഉറപ്പാക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാരും പോലീസും നിരപരാധികളായ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് ഇടത് ഭരണത്തിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങിപോകവെ പി ആർ ഡി എസ് സഭാംഗങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ അടിയന്തിര അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1