തിരുവനന്തപുരം : സംസ്ഥാന രാഷ്‌ട്രീയത്തില്‍ മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എല്‍ഡിഎഫിലെ മുന്‍ ധാരണ പ്രകാരം രണ്ടരവര്‍ഷം കഴിയുമ്പോള്‍ രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ മാറുകയും മറ്റ് ഘകടകക്ഷി മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിപദത്തില്‍ നിന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി മന്ത്രി ആന്‍റണി രാജുവും രാജിവെയ്‌ക്കുമെന്നാണ് ലഭിക്കുന്ന സൂചന. പകരം കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി. ഗണേഷ് കുമാറും കോൺഗ്രസ് എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനൊപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഒരു മന്ത്രിസഭയില്‍ ഓരോ മന്ത്രിമാരുടെയും പ്രവര്‍ത്തന മികവ് വിലയിരുത്തുക എക്കാലത്തും പതിവാണ്. എന്നാല്‍ ചില മന്ത്രിമാരെ മാത്രം മാറ്റുന്നത് പ്രവര്‍ത്തനത്തിലെ പോരായ്‌മോ കൊണ്ടാണോ എന്നതാണ് നിലവിലെ പ്രധാന ചോദ്യം. മാത്രമല്ല, വീണ ജോര്‍ജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി സ്‌പീക്കര്‍ സ്ഥാനത്തേയ്‌ക്ക് പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങളും ഈ ഘട്ടത്തില്‍ ഉടലെടുക്കുന്നുണ്ട്. അങ്ങനെയങ്കില്‍ ഒരു വനിതയെ സ്‌പീക്കറാക്കി എന്ന പേര് നേടിയെടുക്കുന്നതിനുമപ്പുറം മിത്ത് വിവാദത്തില്‍പെട്ട് ഉലയുന്ന പാര്‍ട്ടിയുടെ മുഖം രക്ഷിക്കുവാനുള്ള നീക്കം കൂടിയായിരിക്കും ഇത്.
കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേയ്‌ക്ക് പരിഗണിക്കും എന്നതാണ് മറ്റൊരു അഭ്യൂഹം. അത്തരത്തിലെങ്കില്‍ കേരള കോണ്‍ഗ്രസ് (ബി) കോണ്‍ഗ്രസിലേയ്‌ക്ക് തിരിച്ചുപോകുമെന്ന ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ ചൂട് പിടിച്ചിട്ടുണ്ടാവണം. മാത്രമല്ല, സോളാര്‍ കേസ് കഴിഞ്ഞദിവസം സഭയില്‍ ചര്‍ച്ച ചെയ്‌ത വേളയില്‍ കോണ്‍ഗ്രസിലേയ്‌ക്ക് എത്തുമെന്ന വ്യാമോഹിക്കണ്ടെന്നും അഭയം തന്ന ഇടതുപക്ഷത്തെ വിട്ട് പോരില്ല എന്നുമുള്ള ഗണേഷ് കുമാറിന്‍റെ പ്രസംഗവും മുഖ്യന്‍ അടക്കമുള്ള നേതാക്കളില്‍ മതിപ്പുളവാക്കിയതായും സാധ്യതയുണ്ട്. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ തന്നെ വിരുദ്ധാഭിപ്രായമുണ്ടെന്ന് തരത്തിലുള്ള സംഭാഷണങ്ങളും നടക്കുന്നുണ്ട്. സോളാർ വിഷയത്തിലടക്കം വീണ്ടും ഗണേഷ് കുമാറിന്‍റെ പേര് ഉയർന്നതും സിപിഎം മന്ത്രിമാരെ നിരന്തരം വിമർശിക്കുന്നതുമാണ് സിപിഎമ്മിൽ വിരുദ്ധാഭിപ്രായം ഉയരാൻ കാരണമെന്നാണ് സൂചന.
ഒന്നാം പണറായി മന്ത്രിസഭയെ അപേക്ഷിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണം പരാജയമാണെന്നത് പകല്‍ പോലെ വ്യക്തമാണ്. സംസ്ഥാന സർക്കാരിന്‍റെ ഭരണം സംബന്ധിച്ച പോരായ്‌മകൾ പരിഹരിക്കണമെന്ന അഭിപ്രായവും സിപിഎമ്മിനുള്ളിലുണ്ട്. അതിന്‍റെ ഭാഗമായാണ് ചില മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുന്നത് എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. സർക്കാറിന്‍റെ വിലയിരുത്തലാകും എന്ന നിലയിൽ പ്രചരണം നടത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിലാണ് ഭരണം മിനുക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. അല്ലെങ്കില്‍ പ്രോഗ്രസ് കാര്‍ഡ് വച്ച് വിലയിരുത്തിയാണ് മന്ത്രിമാരെ മാറ്റുന്നതെങ്കില്‍ ആദ്യം മാറ്റേണ്ടത് സംസ്ഥാനത്തെ മുഖ്യമന്ത്രിയെയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033