പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 5, 6 വാർഡ് കമ്മിറ്റിയുടെ മഹാത്മ കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും വാർഡ് മെമ്പറുമായ സുനിതാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ഭവന സന്ദർശനങ്ങൾ നടത്തി സംഘടനയെ ശക്തിപ്പെടുത്തി അടുത്ത വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയം വരിക്കണമെന്നും സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ഇടയിൽ ഇറങ്ങിച്ചെന്ന് അവർക്കു വേണ്ട സഹായം ചെയ്യണമെന്നും ചർച്ചയിൽ തീരുമാനമായി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി അംഗം ബാബുവടക്കേൽ, മുൻ മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ, ബ്ലോക്ക് സെക്രട്ടറി അനീഷ് ചക്കുങ്കൽ, ബൈജു ഭാസ്കർ, പാലിയേറ്റീവ് കൺവീനർ ലാൽജി, മണ്ഡലം വൈസ് പ്രസിഡന്റ് സി വർഗീസ്, സജു കുളത്തിൽ, കൊച്ചുമോൻ പനച്ചക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.
ചർച്ചയിൽ കുഞ്ഞുമോൾ ഉദിക്ക മണ്ണിൽ, സുമതി കൃഷ്ണൻകുട്ടി, സുമ വടശ്ശേരിയിൽ, ലൈല ശശി, എന്നിവർ പങ്കെടുത്തു. കോൺഗ്രസ് കുടുംബത്തിലേക്ക് കടന്നുവന്ന നന്ദിനി ഭാസ്കർ, പി കെ ശശി, ഓമന ഭാനു എന്നിവരെ ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലത ചെറിയാൻ, വാർഡ് പ്രസിഡന്റ് മാരായ വർഗീസ് മാത്യു, രഘു വാർഡ് ഭാരവാഹികളായ കെ സി മാത്യു രാജു, ലിസി ജോൺ, ലിസി തോമസ്, മോളി മാത്യു, റോസമ്മ ചെറിയാൻ, സി വി മാത്യു, ബേബിക്കുട്ടി പാലക്കുളത്ത്, സുമ വിനോദ്, ഭാസുര സുഭാഷ്, ജിജി പനച്ചക്കുഴിയിൽ, അനിൽ പനച്ച കുഴിയിൽ, കൃഷ്ണ, ആനന്ദ വിജയൻ, മേഴ്സി, രാമകൃഷ്ണൻ, ഇന്ദിര, തോമസ്, ഫിലിപ്പോസ് മാത്യു, എന്നിവർ പങ്കെടുത്തു. വാർഡ് പ്രസിഡന്റ് വർഗീസ് മാത്യു കൃതജ്ഞത അർപ്പിച്ചു. ലൈല ശശി പനച്ചകുഴിക്ക് മണ്ഡലം കമ്മിറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി വീടിന്റെ മുൻവശത്തെയും പുറവശത്തെയും കതക് നിർമ്മിച്ച് നൽകുകയും അതിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിൽ നിർവഹിക്കുകയും ചെയ്തു.