കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് പിടികൂടി. ആവിലോറ പാറക്കല്‍ മുഹമ്മദ് ആപ്പു (43)വിനെയാണ് കൊടുവളളി പോലീസ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. എളേറ്റില്‍ വട്ടോളിയിലെ വ്യാപാരിയായ മുഹമ്മദ് ജസീമിനെയാണ് ആപ്പുവും കൂട്ടാളികളും തട്ടിക്കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ദിച്ചത്. 2023 ഡിസംബര്‍ 12ന് ഉച്ചയോടെയാണ് മൂന്നംഗ സംഘം മുഹമ്മദ് ജസീമിനെ കടയില്‍നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ മണ്ണില്‍ക്കടവിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ നേരത്തെ കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദുല്‍ റസാഖ്(51), സകരിയ(36), റിയാസ്(29), ആവിലോറ മതുകൂട്ടികയില്‍ നാസി എന്ന അബ്ദുല്‍ നാസര്‍(48) എന്നിവര്‍ പോലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി ആപ്പുവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ആപ്പു ബാംഗ്ലൂരില്‍ ഒളിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജിയോ സദാനന്ദന്‍, എ.എസ്.ഐ കെ.വി ശ്രീജിത്ത്, സി.പി.ഒമാരായ ഷെഫീഖ് നീലിയാനിക്കല്‍, വിപിന്‍ സാഗര്‍, ഡ്രൈവര്‍ സത്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം ബാംഗ്ലൂരിലെ കെങ്കേരിയില്‍ വെച്ചാണ് ആപ്പുവിനെ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1