കൊച്ചി : കോൺഗ്രസിന്‍റെ മുഖ്യശത്രു ബി.ജെ.പിയാണെന്നും അവർക്കെതിരെ എവിടെയും ആരുമായും സഖ്യമുണ്ടാക്കാൻ സന്നദ്ധമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൊച്ചി വടുതലയിൽ ബൂത്തുതല പ്രചാരണ പരിപാടിയായ ഹാത് സേ ഹാത് അഭിയാനിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. രാഷ്ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാൻ ഭാരത് ജോഡോ യാത്ര സഹായിച്ചുവെന്നും ആ സന്ദേശം ഓരോ വീടുകളിലും എത്തിക്കുകയാണ് ഹാത് സേ ഹാത് അഭിയാനിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് എതിരായ കുറ്റപത്രം ഓരോ വീടുകളിലും എത്തിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കെ.സി.വേണുഗോപാലിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.