ന്യൂഡല്‍ഹി : ഇന്ത്യയിലെ ഒരു മ്യൂസിയത്തിനും വി ഡി സവര്‍ക്കര്‍ക്കറുടെ പേര് നല്‍കിയിട്ടില്ലെന്ന് ബി ജെ പി സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചതിന് പിന്നാലെ സവര്‍ക്കറെ പരിഹസിച്ച് ചന്ദ്ര കുമാര്‍ ബോസ്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ചെറുമകനാണ് ചന്ദ്ര കുമാര്‍ ബോസ്. മ്യൂസിയമോ ബഹുമാനമോ നല്‍കാന്‍ അദ്ദേഹം അര്‍ഹനാണോ എന്നാണ് ചന്ദ്ര കുമാറിന്‍റെ ചോദ്യം. ‘ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നിരന്തരം ദയ ചോദിച്ചു വാങ്ങിയ ഒരാള്‍ മ്യൂസിയങ്ങളോ ബഹുമാനമോ അര്‍ഹിക്കുന്നുണ്ടോ?’ എന്നാണ് ചന്ദ്രകുമാര്‍ ബോസ് ട്വീറ്റ് ചെയ്തത്.
‘ ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം, എന്നാല്‍ ജയില്‍ ശിക്ഷയ്ക്ക് ശേഷം അദ്ദേഹം മാറി. അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞപ്പോള്‍ ഹിന്ദുത്വം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ പക്ഷേ സ്വാതന്ത്ര്യ സമരമില്ല’ ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.
ഇന്ത്യയില്‍ ഒരു മ്യൂസിയത്തിനും വി.ഡി സവര്‍ക്കറുടെ പേര് നല്‍കിയിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി. വീര്‍ സവര്‍ക്കറുമായും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുമായും ബന്ധപ്പെട്ട മ്യൂസിയങ്ങള്‍ രാജ്യത്ത് കുറവാണോ അതോ ഇല്ലെയോ എന്ന ശിവസേന എംപി ഹേമന്ത് തുക്കാറാം ഗോഡ്സെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വി.ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളെ കുറിച്ചുളള ചോദ്യത്തിന് മന്ത്രി 15 മ്യൂസിയങ്ങളുടെ ഒരു ലിസ്റ്റ് പങ്കിട്ടു. എന്നാല്‍ അവയിലൊന്നും ‘ഹിന്ദുത്വ’ എന്ന പദം രൂപീകരിച്ച നേതാവിന്‍റെ പേരില്ല.
സ്വാതന്ത്ര്യ സമര നേതാക്കളെ ആദരിക്കുന്ന ഇത്തരം മ്യൂസിയങ്ങള്‍ രാജ്യത്തുണ്ടെന്ന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. അദ്ദേഹം രാജ്യത്തുടനീളമുള്ള അത്തരം 15 മ്യൂസിയങ്ങളുടെ പട്ടിക പങ്കുവെക്കുകയും ചെയ്തു. എന്നിരുന്നാലും അതില്‍ ഒന്നിനും സവര്‍ക്കറുടെ പേരുനല്‍കുകയോ അദ്ദേഹത്തിനായി പ്രത്യേകമായി സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
നേതാജി സുഭാഷ് ചന്ദ്രബോസ് ആന്റ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി, റെഡ് ഫോര്‍ട്ട്, ഡല്‍ഹി, ഗുജറാത്ത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, വീര്‍ വിത്തല്‍ ഭായ് പട്ടേല്‍ മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ആനന്ദ്, ഗുജറാത്ത്, ബിര്‍സ മുണ്ട ജാര്‍ഖണ്ഡ് മ്യൂസിയം, റാഞ്ചി, അമര്‍ ഷാഹിദ് പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ മ്യൂസിയം, മൊറേന, മധ്യപ്രദേശ്, ആഗാ ഖാന്‍ പാലസിലെ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള മ്യൂസിയം, പൂനെ, മഹാരാഷ്ട്ര, തമിഴ്നാട് ഫോര്‍ട്ട് സെന്റ്. ജോര്‍ജ്ജ് മ്യൂസിയം, ചെന്നൈ, ഉത്തര്‍പ്രദേശ് 1857 റെസിഡന്‍സി മ്യൂസിയം, ലക്‌നൗ, ഉത്തര്‍പ്രദേശ്, പണ്ഡിറ്റ് ജിബി പന്ത് ഫോക്ക് ആര്‍ട്ട് മ്യൂസിയം, ലെഖ്‌നൗ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്.
എന്നിരുന്നാലും 1860 ലെ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം പ്രാദേശിക, സംസ്ഥാന, ജില്ലാ തലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റുകള്‍ എന്നിവ വഴി പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന ഒരു മ്യൂസിയം ഗ്രാന്റ് പദ്ധതി തന്റെ മന്ത്രാലയം നടത്തുന്നുണ്ടെന്നും റെഡ്ഡിപറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ വി ഡി സവര്‍ക്കറുടെ പങ്ക് എന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്നും ചര്‍ച്ച നടക്കുന്ന വിഷയമാണ്. കോണ്‍ഗ്രസ് സവര്‍ക്കറിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജന്റ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ‘ഭാരത് മാതാവിന്റെ മഹാനായ പുത്രന്‍’ എന്നാണ് വിശേഷിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033