ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും രേഖകളുമടങ്ങിയ പേഴ്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി തടിയൂർ കുറിയന്നൂർ കയ്പ്പുകശ്ശേരിൽ വീട്ടിൽ ഷാജൻ വർഗീസ് (65) ആണ് പിടിയിലായത്. ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ രോഗിയുമായി വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ കിടങ്ങന്നൂർ നീർവിളാകം മേക്കുന്നിൽ പടിഞ്ഞാറേതിൽ പ്രസാദിന്റെ 3200 രൂപ, എ ടി എം കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവയടങ്ങിയ പേഴ്സാണ് കവർന്നത്. ഓട്ടോറിക്ഷക്ക് സമീപം ഡ്രൈവറാണെന്ന് തോന്നിപ്പിക്കുന്ന വിധം നിൽക്കുകയും ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പത്തനംതിട്ട, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനില കുമാരി, സീനിയർ സി പി ഒമാരായ അനിൽ, സിജു, രാഹുൽ, ഹസൻ, അരുൺ പാലയൂഴം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.