റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശിന്റെ മകളുടെയും പ്ലാപ്പള്ളി ആദിവാസി ഊരിലെ സോമിയുടെയും വിവാഹം നാടിന് ഉത്സവമായി. ഇന്ന് 12 നും 12.30 നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ ഇവരുടെ വിവാഹം നടന്നത്. പ്രകാശ് തന്റെ മകളുടെ വിവാഹത്തോടൊപ്പം ശബരിമല പൂങ്കാവനത്തിലെ പ്ലാപ്പള്ളിയിൽ വനത്തിൽ കുടിലുകെട്ടി താമസിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കൂടി നടത്താൻ തീരുമാനിക്കുകയായിരുന്നു. ആദിവാസി ഊരിലെ ഓമനയുടെ മകളാണ് സോമിനി(19), മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകനാണ് രാജിമോൻ(23).
ആദിവാസി യുവതിക്കുള്ള താലി, സ്വർണമാല, കമ്മൽ, വരനും വധുവിനുമുള്ള വസ്ത്രങ്ങൾ എന്നിവയെല്ലാം പ്രകാശാണ് വാങ്ങി നൽകിയത്. വരനും വധുവിനും ബന്ധുക്കൾക്കും എത്താൻ വാഹനങ്ങളും ക്രമീകരിച്ചിരുന്നു. ഇരുപതു പേരോളം ഊരിൽ നിന്നും വിവാഹത്തിൽ പങ്കുചേരാനെത്തി. ആദ്യമായിട്ടാണ് ഊരിലെ രണ്ടു വധുവരന്മാർ പുറത്ത് ഓഡിറ്റോറിയത്തിൽ വിവാഹം നടത്തുന്നത്. വനവാസികളുടെ ആചാര പ്രകാരം ഊരുമൂപ്പൻ രാജു വിവാഹത്തിനു മുമ്പ് മല ദൈവങ്ങൾക്ക് വിളക്ക് കൊളുത്തി വെറ്റിലയും അടക്കയും വെച്ച് നാലു ദിക്കും നോക്കി പ്രാർത്ഥിച്ച ശേഷമാണ് താലി സമർപ്പിച്ചത്. തുടർന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനും പ്രകാശിനും ദക്ഷിണ സമർപ്പിച്ച ശേഷം രാജിമോൻ സോമിനിക്ക് വരണമാല്യം ചാർത്തുകയായിരുന്നു.
ഊരിനു പുറത്ത് ഇത്തരത്തിൽ വിവാഹം നടത്തുന്നത് ആദ്യമാണ്. റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെക്കേപ്പുറം കുഴികാലായിൽ കെ.ആർ.പ്രകാശിന്റെയും ജയശ്രീയുടെയും മകൾ ആതിരയും അടൂർ പറക്കോട് അനിൽ മന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകൻ അനന്തകൃഷ്ണനുമായുള്ള വിവാഹത്തിന് ശേഷം അതെ കതിർ മണ്ഡപത്തിലായിരുന്നു രാജിമോന്റെയും സോമിനിയുടെയും വിവാഹവും. ആദിവാസി നേതാവ് പി.എസ് ഉത്തമനും കോളനിയിൽ നിന്ന് ബന്ധുക്കളും എത്തി വിവാഹത്തിന്റെ ഭാഗമായി. വിവാഹത്തിന് ശേഷം വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ വധുവരന്മാർക്ക് ആശംകസകൾ നേർന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033