Wednesday, July 2, 2025 3:46 pm

അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വെച്ചിരുന്നാല്‍ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. ഗതാഗത വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഫയല്‍ പരിശോധനയില്‍ കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറത്തിറങ്ങി. ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് ഗതാഗത സെക്രട്ടറി കെ. വാസുകി ഉത്തരവിറക്കിയത്. മതിയായ കാരണമില്ലാതെ ഒരു സീറ്റിലും സെക്ഷനിലും ഫയല്‍ 5 ദിവസത്തില്‍ കൂടുതല്‍ പിടിച്ചുവെക്കരുത്. ഇ ഓഫീസ് സംവിധാനമുള്ള ഓഫീസുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ സംവിധാനം പരിശോധിക്കാനും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. 5 ദിവസത്തില്‍ കൂടുതല്‍ ദിവസം ഫയല്‍ തീര്‍പ്പാക്കാതെ വച്ചാല്‍ ആ ഉദ്യോഗസ്ഥനെ എത്രയും വേഗം ചുമതലയില്‍ നിന്ന് മാറ്റുകയോ അല്ലെങ്കില്‍ സ്ഥലം മാറ്റുകയോ ചെയ്യണം. എംവിഡി, കെഎസ്ആർടിസി, കെഎസ്ആർടിസി-സ്വിഫ്റ്റ്, കെടിഡിഎഫ്‌സി, സംസ്ഥാന ജലഗതാഗത വകുപ്പ്, ശ്രീചിത്ര കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നീ സ്ഥാനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...