Tuesday, May 13, 2025 10:11 pm

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം ഉടനുണ്ടാകുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം ഉടനുണ്ടാകും. സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്ത ആഴ്ചയിലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും. 2041വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ വൈദ്യുതി കരാറാണ് കഴിഞ്ഞ മെയിൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ തയ്യാറാക്കിയത്. ഇതിന് പിന്നാലെ വലിയ പ്രതിസന്ധികൾ സംസ്ഥാനത്തുണ്ടായിരുന്നു. ഉയർന്ന വിലക്ക് വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ട ഗതികേടിലായിരുന്നു കെ.എസ്.ഇ.ബി. പ്രതിദിനം 10 കോടി മുതൽ 15 കോടി വരെ അധികം നൽകി കൊണ്ട് വൈദ്യുതി വാങ്ങേണ്ടിയിരുന്നു.

ഈ കരാർ റദ്ദാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറി വി വേണു അധ്യക്ഷനായ സമിതിയോട് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ സമിതി ഇപ്പോൾ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നൽകിയിട്ടുണ്ട്. റദ്ദാക്കിയ വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം മന്ത്രി ആവശ്യമായ തീരുമാനമെടുക്കുകയും അതിന് ശേഷം ഇത് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്യും. വൈദ്യുത റെഗുലേറ്ററി കമ്മീഷനെടുത്ത തീരുമാനം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം കൂടി മനസിലാക്കി കൊണ്ടുവേണം കരാർ റദ്ദാക്കാനുള്ള തീരുമാനമെടുക്കാനെന്നും മുഖ്യമന്ത്രി നേരത്തെ നിയസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ കരാർ റദ്ദാക്കിയ ശേഷം 500 മെഗാവാട്ടിന്റെയടക്കം പലകരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. എന്നാൽ അതിലെല്ലാം തന്നെ യൂണിറ്റിന് ആറു രുപ 88 പൈസയും അതിന് മുകളിലുമാണ് ഓരോ കമ്പനികളും ക്വാട്ട് ചെയ്തത്. ഈ കരാർ പ്രകാരം നാല് രുപ 29 പൈസക്കാണ് വൈദ്യുതി ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത് പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിലായിരിക്കും മന്ത്രി സഭ എത്തിച്ചേരുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി

0
കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍...

പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍...

ഈ മാസം 15ന് രാഹുൽ ഗാന്ധി ബീഹാറിൽ യുവാക്കളുമായി ആശയവിനിമയം നടത്തും

0
ബിഹാർ: വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലോക്സഭാ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി

0
പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി. അതിർത്തിയിലെ...