ദില്ലി: വാടകഗർഭധാരണം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്ന ദമ്പതികൾ ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വ്യവസ്ഥ റദ്ദാക്കണമെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗർധാരണ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വാടകഗർഭധാരണ നിയമത്തിൽ ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാർച്ചിനു കൊണ്ടുവന്ന നിബന്ധനകൾ ചോദ്യം ചെയ്താണ് ഹർജി. ഇതു പ്രകാരം, വാടകഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്കു പുറത്തു നിന്നൊരാളുടെ അണ്ഡകോശം സ്വീകരിക്കുന്നതിനു വിലക്കുണ്ട്. പകരം, ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗർഭ ധാരണം പൂർത്തിയാക്കേണ്ടത്.
അതേസമയം, വിധവയോ വിവാഹബന്ധം വേർപ്പെടുത്തുകയോ ചെയ്ത സ്ത്രീയാണെങ്കിൽ ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നാണ് മാർച്ചിൽ കൊണ്ടു വന്ന ഭേദഗതി. വാടകഗർഭധാരണ നിയമത്തിലെ മറ്റെല്ലാ വ്യവസ്ഥകളും ബാധകമായ സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും തടസ്സമാകുന്നുവെന്നും ഇതിൽ മാറ്റം ആവശ്യമാണെന്നും ദമ്പതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികരീതിയിൽ ഗർഭധാരണത്തിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയെങ്കിലും ഇതു വിജയകരമായില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യമന്ത്രാലയം തിടുക്കപ്പെട്ടു കൊണ്ടുവന്നതാണ് ഭേദഗതിയെന്നും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. നിയമവിരുദ്ധവും വിവേചനപരവുമായ വ്യവസ്ഥ ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.കേരളത്തിൽ നിന്നുള്ള സ്ത്രീകൾക്കായി അഭിഭാഷക മോഹിനി പ്രിയ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033