ബാംഗ്ലൂർ : ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ നേട്ടമായിരുന്നു ചന്ദ്രയാന്‍ 3 ന്‍റെ വിജയ ലാന്‍ഡിങ്. ചന്ദ്രയാന്‍ 2ന്‍റെ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു ചന്ദ്രയാന്‍ 3 വിജയം സ്വന്തമാക്കിയത്. ചന്ദ്രയാന്‍ 3 ന്‍റെ വിജയത്തിന് ഒപ്പം തന്നെ ഏറെ ചര്‍ച്ചയായതായിരുന്നു ആദിത്യ എല്‍ 1വിക്ഷേപണവും. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ശനിയാഴ്‌ച രാവിലെ 11.50 ഓടെയായിരുന്നു കുതിച്ചുയര്‍ന്നത്. ചന്ദ്രയാന്‍ 3 ന് ശേഷം ഒരു പക്ഷേ ഇത്രയും വേഗത്തില്‍ മറ്റൊരു വലിയ പുറപ്പെടുക എന്നത് ലോകരാജ്യങ്ങള്‍ക്ക് പോലും അവിശ്വസനീയമാണ് അനുഭവപ്പെട്ടത്.
ചന്ദ്രനെ കാല്‍ക്കീഴിലാക്കിയ ശേഷം സൂര്യനെ തൊടാനുള്ള യാത്രയ്‌ക്കായി തയ്യാറെടുക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ പ്രഖ്യാപിച്ചപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപോലെ ചോദിച്ച ഒന്നായിരുന്നു അതെങ്ങനെ സാധിക്കുമെന്നത്. സൂര്യന്‍റെ ചൂട് കാരണം കരിഞ്ഞുപോകില്ലെ എന്നതായിരുന്നു ഉയര്‍ന്നുകേട്ട മറ്റൊരു ചോദ്യം. എന്നാല്‍ ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയായുള്ള സൂര്യനില്‍ നിന്ന് 14.5 കോടി കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍ഡ് ഒന്നിലായിരിക്കും ആദിത്യ നിലയുറപ്പിക്കുക. ഈ മേഖലയില്‍ നിന്ന് സൂര്യനെക്കുറിച്ച് പഠിക്കാനാവുന്നതെല്ലാം പഠനവിധേയമാക്കുക എന്നതാണ് ആദിത്യയില്‍ നിക്ഷിപ്‌തമാക്കിയുള്ള ദൗത്യം.
സൂര്യനെന്ന നക്ഷത്രവും ഭൂമിയെന്ന ഗ്രഹവും ഗുരുത്വാകര്‍ഷണത്തില്‍ അധിഷ്‌ഠിതമായ ആകാശ ഗോളങ്ങളാണ്. അതുകൊണ്ടുതന്നെ എല്‍ 1 പോയിന്‍റില്‍ ആദിത്യ എത്തുമ്പോള്‍ ഭൂമിക്കും സൂര്യനുമുണ്ടാകുന്ന ഗുരുത്വാകര്‍ഷണബലം സമതുലിതമായിരിക്കും. ഇതേതുടര്‍ന്ന് ആദിത്യയ്‌ക്ക് നിശ്ചയിച്ച എല്‍ പോയിന്‍റില്‍ തന്നെ നിലയുറപ്പിക്കാനാകും. ആ ഗുരുത്വാകര്‍ശണ വലയത്തില്‍ ആദിത്യയ്‌ക്ക് വര്‍ഷങ്ങളോളം അവിടെ തുടരാനും സാധിക്കും. ഐഎസ്‌ആര്‍ഒ പങ്കുവയ്‌ക്കുന്ന വിവരപ്രകാരം ഏകദേശം അഞ്ചര വര്‍ഷത്തോളം ആദിത്യ അതിന്‍റേതായ ജോലികളിലാവും.
ഇനി ആദിത്യയിലേക്ക് കടന്നാല്‍ പേടകത്തില്‍ ഘടുപ്പിച്ചിരിക്കുന്നത് ഏഴ് പേലോഡുകളാണ്. ഓരോന്നിനും നിര്‍ദിഷ്‌ട ചുമതലകളുമുണ്ട്. ഇതില്‍ നാലെണ്ണം വിദൂരത്തുള്ള സൂര്യനെ നിരീക്ഷിക്കുകയാണെങ്കില്‍ ഈ സമയം മറ്റ് മൂന്നെണ്ണം പേടകം നില്‍ക്കുന്നതിന്‍റെ ചുറ്റുപാടുകളെ കുറിച്ചു പഠിക്കും. 450 കോടി വര്‍ഷത്തെ പഴക്കമുള്ള സൂര്യന്‍ എന്തുകൊണ്ട് എരിഞ്ഞു തീരുന്നില്ല. സൂര്യന്‍റെ അവസാനം എങ്ങനെ സൂര്യന്‍ എങ്ങനെ അവസാനിക്കും സൂര്യന്‍ എരിഞ്ഞു തീരുമ്പോള്‍ എന്താകും അവസ്ഥ എന്ന നിരവധിയായ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ആദിത്യ ലോകത്തിന് മുന്നിലെത്തിക്കും. മാത്രമല്ല ലോകം ഇന്നുവരെ അറിയാത്ത കൗതുകകരമായ വിവരങ്ങളും മുന്നിലെത്തിക്കാന്‍ ഐഎസ്‌ആര്‍ഒയ്‌ക്ക് സാധിക്കും. ചന്ദ്രയാന്‍ 3 നെ പോലെ ആദിത്യയും ലക്ഷ്യം സാക്ഷാത്കരിച്ചാല്‍ ഇന്ത്യയുടെ പ്രശസ്‌തി സൂര്യനെപ്പോലെ എല്ലാക്കാലത്തും പ്രകാശിക്കുകയും ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033