ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് തേൻ. ഔഷധ നിര്‍മ്മാണത്തിനും പലഹാരങ്ങള്‍ തയ്യാറാക്കുന്നതിനുമൊക്കെ തേൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തേനിന്റെ വില അതിന്റെ വൈവിധ്യം, ഉത്ഭവ സ്ഥലം, ഗുണനിലവാരം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ തേനിന് കിലോഗ്രാമിന് 9 ലക്ഷം രൂപയാണ് വില.
ഒമ്പത് ലക്ഷം രൂപയുടെ തേൻ അത്ര സാധാരണമായി ലഭിക്കുന്ന ഒന്നല്ല. തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള ‘എല്‍വിഷ് ഹണി’ ആണിത്. വ്യതിരിക്തമായ സുഗന്ധത്തിനും പരിശുദ്ധിക്കും പേരുകേട്ട ഇത് ആഗോളതലത്തില്‍ തേനിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്നാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വേര്‍തിരിച്ചെടുക്കുന്ന ഈ തേൻ തുര്‍ക്കിയിലെ ആര്‍ട്വിൻ സിറ്റിയില്‍ 1800 മീറ്റര്‍ താഴ്ചയുള്ള ഒരു ഗുഹയില്‍ നിന്നാണ് ലഭിക്കുന്നത്.
ഈയിടെ, @HowThingsWork എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് എല്‍വിഷ് ഹണിയെക്കുറിച്ച് പറയുന്നത്. എല്‍വിഷ് ഹണി പോലെയുള്ള ലോകത്തെ ഏറ്റവും ആവശ്യകതയുള്ള തേനിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് വീഡിയോയിലുള്ളത്. “തേനീച്ചക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു മനുഷ്യൻ തേൻ വേര്‍തിരിച്ചെടുക്കുന്നതും തേനീച്ചകള്‍ അവനെ പൊതിയുന്നതും വീഡിയോ വ്യക്തമായി കാണിക്കുന്നു. വെല്ലുവിളികള്‍ക്കിടയിലും അവൻ വിജയകരമായി തേൻ ശേഖരിക്കുകയും തന്‍റെ ഒപ്പമുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ 3.2 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. തേൻ വേര്‍തിരിച്ചെടുക്കല്‍ രീതി അത്ര എളുപ്പമല്ല. തേൻ ശേഖരിക്കുന്ന മനുഷ്യനെ തേനീച്ചകള്‍ പൊതിയുന്നു. എന്നിട്ടും അവൻ തന്റെ ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. തേനീച്ചയുടെ കുത്ത് കൊള്ളുന്നുണ്ടെങ്കിലും വേദന സഹിച്ചും തേൻ ശേഖരിക്കുകയാണ് ചെയ്യുന്നത്.
‘എല്‍വിഷ് ഹണി’ ഉത്പാദിപ്പിക്കുന്ന കമ്പനി ഈ തേനിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാൻ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. നഗര തിരക്കില്‍ നിന്ന് വളരെ അകലെയുള്ള ഒരു വനഗുഹയ്ക്കുള്ളില്‍ ഇത് തയ്യാറാക്കുന്നു. ടര്‍ക്കിഷ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് തേൻ വിപണിയില്‍ എത്തുന്നതിനുമുമ്പ് അതിന്റെ ഗുണനിലവാരം വിലയിരുത്തുന്നു, വില്‍പ്പനയ്ക്ക് മുമ്പ് അത് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033